ന്യൂഡല്‍ഹി: അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് ഹാജരാകാന്‍ ആവശ്യപെട്ട് ഡല്‍ഹി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തതിന്‍റെ പേരിലുള്ള കോടതി അലക്ഷ്യ കേസില്‍ സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചതിന് ശേഷമാണ് ബാര്‍ കൗണ്‍സില്‍ നടപടി. ഒക്‌ടോബര്‍ 23ന് മുമ്പായി ഹാജരാകാനാണ് ബാര്‍ കൗണ്‍സില്‍ ആവശ്യപെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ 15 ദിവസത്തിന് മുമ്പ് മറുപടി നല്‍കാനും പ്രശാന്ത് ഭൂഷണോട് ആവശ്യപെട്ടിട്ടുണ്ട്. നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ഹാജരാകാനാണ് നിര്‍ദ്ദേശം.
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച സംഭവം; പ്രശാന്ത് ഭൂഷണോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ബാര്‍ കൗണ്‍സില്‍
ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തതിന്‍റെ പേരിലുള്ള കോടതി അലക്ഷ്യ കേസില്‍ സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സില്‍ നടപടി
പ്രശാന്ത് ഭൂഷണ്
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സെപ്‌റ്റംബര്‍ ആറിലെ പ്രമേയത്തെ തുടര്‍ന്നാണ് ഡിബിസിയുടെ നീക്കം. പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനായി തുടരണോ എന്ന് പരിശോധിച്ച് നടപടി എടുക്കാനാണ് ഡിബിസിയോട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപെട്ടിരിക്കുന്നത്.