ന്യൂഡൽഹി: മദ്യ വ്യവസായി വിജയ് മല്യക്ക് യു.കെ കോടതിയില്‍ വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള അപ്പീല്‍ കോടതി തള്ളി. 28 ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നായിരുന്നു ആവശ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ 9,000 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് വിജയ് മല്യയ്ക്കെതിരെയുള്ള കേസ്.
വിജയ് മല്യയ്ക്ക് വീണ്ടും തിരിച്ചടി; അപ്പീല്‍ തള്ളി യുകെ കോടതി - സിബിഐ ഉദ്യോഗസ്ഥൻ സുമൻ കുമാർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ 9,000 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് വിജയ് മല്യയ്ക്കെതിരെയുള്ള കേസ്
വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016ലാണ് മല്യ ബ്രിട്ടനില്‍ എത്തിയത്. തനിക്കെതിരെ കുടിശ്ശിക ഉള്ള എല്ലാ വായ്പകളും തിരിച്ച് അടക്കാമെന്ന് വിജയ് മല്യ പറഞ്ഞിരുന്നു. വായ്പാ കുടിശിക പൂര്‍ണമായും തിരിച്ചടക്കുമെന്ന വാഗ്ദാനം സ്വീകരിച്ച് തനിക്കെതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്ന് വിജയ് മല്യ ട്വിറ്ററിലൂടെ കേന്ദ്ര സര്‍ക്കാരിനോട് അഭ്യഥിച്ചിരുന്നു.