ഭാരതം സ്വാതന്ത്ര്യം നേടി ഒരു വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് 1948 ജനുവരി 30 ന് ഒരു മതഭ്രാന്തനാൽ ന്യൂഡൽഹിയിലെ ബിർള ഹൗസ് വളപ്പിൽ വച്ച് ഗാന്ധിജി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നാണ് ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ തോക്ക് വാങ്ങിയതും പരിശീലനം നേടിയതും.
മതഭ്രാന്തനാല്‍ ഗാന്ധിജി വധിക്കപ്പെട്ട ദിനം; രാജ്യം നടുങ്ങിയ നിമിഷങ്ങള്‍ - മതഭ്രാന്തനാല്‍ ഗാന്ധിജി വധിക്കപ്പെട്ട ദിനം; രാജ്യം നടുങ്ങിയ നിമിഷങ്ങള്‍
1948 ജനുവരി 30 ന് ഗോഡ്‌സെയുടെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ട അഹിംസയുടെ മൂലശബ്ദമായിരുന്ന ഗാന്ധിജിയെ ഇല്ലാതാക്കാൻ കാരണമായി.
ഗാന്ധിജിയെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് നാഥുറം ഗോഡ്സെ ഗ്വാളിയറിലെത്തിയത്. ഹിന്ദു മഹാസഭാ നേതാക്കളുടെ സഹായത്തോടെ ഗോഡ്സെ 500 രൂപക്ക് തോക്ക് വാങ്ങി പരിശീലനം ആരംഭിച്ചു. ജനുവരി 29 ന് ഡൽഹിയിലെത്തിയ ഗോഡ്സെ പ്രാർഥനാലയത്തിന് സമീപത്ത് വച്ച് ഗാന്ധിജിയുടെ നെഞ്ചിലേക്കും വയറിലേക്കും വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. അന്ന് രാജ്യം മുഴുവൻ നടുക്കത്തിൽ നിന്ന് കരകയാറാൻ പരിശ്രമിക്കുമ്പോൾ, ഹിന്ദു മഹാസഭയിലെ അംഗങ്ങൾ ഗാന്ധിയുടെ മരണത്തെ തങ്ങളുടെ വിജയമായി ആഘോഷിക്കുകയായിരുന്നു. രാഷ്ട്ര പിതാവിനെ കൊന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്സെ ഹിന്ദു മഹാസഭയുടെ നായകനായി.
1949 നവംബർ 15 ന് ഗോഡ്സെയെ തൂക്കിലേറ്റി. ഗോഡ്സെയുടെ അനുയായികൾ ഈ ദിവസത്തെ 'ത്യാഗ ദിനമായി' ആചരിക്കുന്നു. ഡോ. പർച്ചുരും ഇയാളുടെ ബന്ധു ഗംഗാധർ ദണ്ഡാവത്തും (ദണ്ഡ-വിടി) ഗാന്ധിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുവഹിച്ചു. ഗ്വാളിയർ തോക്കിന് ലൈസൻസ് ആവശ്യമില്ലാത്തതിനാൽ ഗോഡ്സെ അവരിൽ നിന്നാണ് തോക്ക് വാങ്ങിയത്. ഗോഡ്‌സെയുടെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ട അഹിംസയുടെ മൂലശബ്ദമായിരുന്ന ഗാന്ധിജിയെ ഇല്ലാതാക്കിയെന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസങ്ങളിലൊന്നാണ്.
TAGGED:
ഗാന്ധിജി