കേരളം

kerala

ETV Bharat / bharat

പ്രളയത്തില്‍ ജീവന് വേണ്ടി യാചിച്ച ദമ്പതികളെ രക്ഷപെടുത്തി - Belgaum: The couple

ബെല്‍ഗാമിലെ കബാലപുര ഗ്രാമത്തിന് സമീപം ഫാംഹൗസിലേക്ക് പോയ ദമ്പതികളാണ് പ്രളയത്തില്‍ അകപ്പെട്ടത്. വെള്ളം കയറിത്തുടങ്ങിയതോടെ ദമ്പതികളായ കടപ്പയും ഭാര്യ രത്‌നവയും 48 മണിക്കൂറോളം വീടിന്‍റെ മേൽക്കൂരയിൽ കയറി നിന്നാണ് ജീവൻ കാത്തുസൂക്ഷിച്ചത്.

പ്രളയത്തില്‍ ജീവന് വേണ്ടി യാചിച്ച ദമ്പതികളെ രക്ഷപെടുത്തി

By

Published : Aug 8, 2019, 1:11 PM IST

ബെൽഗാം: ഒരു വർഷം മുൻപ് കേരളം അനുഭവിച്ചറിഞ്ഞ പ്രളയക്കെടുതിയാണ് കർണാടക- മഹാരാഷ്ട്ര അതിർത്തി ജില്ലകൾ നേരിടുന്നത്. ജീവൻ കയ്യില്‍ പിടിച്ച് വീടിന് മുകളിലും രക്ഷാപ്രവർത്തകർക്ക് ഒപ്പവും മലയാളി ഭീതിയോടെ കഴിഞ്ഞ ദിനങ്ങൾക്ക് ഒരു വർഷം തികയുകയാണ്. അതേ അവസ്ഥയാണ് ഇപ്പോൾ കർണാടകയിലെ ബെൽഗാമിലുമുള്ളത്. ബെല്‍ഗാമിലെ കബാലപുര ഗ്രാമത്തിന് സമീപം ഫാംഹൗസിലേക്ക് പോയ ദമ്പതികളാണ് പ്രളയത്തില്‍ അകപ്പെട്ടത്. വെള്ളം കയറിത്തുടങ്ങിയതോടെ ദമ്പതികളായ കടപ്പയും ഭാര്യ രത്‌നവയും 48 മണിക്കൂറോളം വീടിന്‍റെ മേൽക്കൂരയിൽ കയറി നിന്നാണ് ജീവൻ കാത്തുസൂക്ഷിച്ചത്.

പ്രളയത്തില്‍ ജീവന് വേണ്ടി യാചിച്ച ദമ്പതികളെ രക്ഷപെടുത്തി
ബെല്ലാരി കനാലിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം ഫാം ഹൗസിനു ചുറ്റും നിറഞ്ഞു. വെള്ളം കുറയുന്നതുവരെ ഒന്നും ചെയ്യാനാകില്ലെന്നാണ് ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പറഞ്ഞതോടെ ദമ്പതികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പല കോണുകളില്‍ നിന്നും ആവശ്യം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ദുരന്ത നിരാവണ സേന ദമ്പതികളെ രക്ഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന്‍റെ മേല്‍ക്കൂരയില്‍ കയറിയ ദമ്പതികൾ 48 മണിക്കൂറോളം ഭക്ഷണം പോലും കഴിക്കാതെയാണ് മേല്‍ക്കൂരയില്‍ ഇരുന്നത്. മേല്‍ക്കൂരയില്‍ കുടുങ്ങിയ ദമ്പതികളെ രക്ഷിക്കാൻ ഹെലികോപ്റ്റർ സഹായത്തിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.
പ്രളയത്തില്‍ ജീവന് വേണ്ടി യാചിച്ച ദമ്പതികളെ രക്ഷപെടുത്തി

For All Latest Updates

ABOUT THE AUTHOR

...view details