പ്രണയിച്ച് വിവാഹം; വീട്ടുകാരുടെ വധഭീഷണിയെന്ന് ദമ്പതികള്‍ - Life-threatening
വല്ലമ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ള മധുവാനിയും ചോളുഗുണ്ടെ ഗ്രാമത്തിൽ നിന്നുള്ള ഭരതുമാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി കാണിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്
ബെംഗളൂരൂ: പ്രണയ വിവാഹത്തിന്‍റെ പേരില്‍ കുടുംബത്തില്‍ നിന്നും വധഭീഷണി. ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചുള്ള ദമ്പതികളുടെ വീഡിയോ വൈറല്‍ ആകുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വല്ലമ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ള മധുവാനിയും ചോളുഗുണ്ടെ ഗ്രാമത്തിൽ നിന്നുള്ള ഭരതും കഴിഞ്ഞ ദിവസമാണ് ഒളിച്ചോടി വിവാഹം ചെയ്തത്. ഭരതിനെ അപായപ്പെടുത്താന്‍ മധുവാനിയുടെ കുടുംബം ശ്രമിക്കുന്നതായി ആരോപിച്ചാണ് ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ദയവായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയെന്നാണ് വീഡിയോയിലൂടെ ദമ്പതികള്‍ ആവശ്യപ്പെടുന്നത്.