ന്യൂഡല്‍ഹി; കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണ്‍ലൈനിലൂടെയുള്ള സ്വയം പഠന രീതി വലിയ പ്രചാരം നേടിയിരിക്കുന്നു. ദേശ വ്യാപകമായി ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിൻ്റെ (എം ഒ ഒ സി) ചുവട് പിടിച്ചു കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ 'സ്വയം'' എന്നൊരു പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരുന്നു. ഏതാണ്ട് 1900 കോഴ്‌സുകള്‍ ഈ പ്ലാറ്റ്‌ഫോമിലുണ്ട്. ഐ ഐ ടി കള്‍, ഐ ഐ എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവ രൂപപ്പെടുത്തിയതാണ് ഈ കോഴ്‌സുകള്‍. കഴിഞ്ഞ ജനുവരിയിലെ സെമസ്റ്റര്‍ കാലത്ത് ഏതാണ്ട് 25ലക്ഷം ആളുകള്‍ 571 കോഴ്‌സുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ലോകത്തെ മറ്റ് 60 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളും ഇതില്‍ ഉണ്ടായിരുന്നു .
കൊവിഡ് 19; ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ആവശ്യക്കാർ കൂടുന്നു - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതോടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ആവശ്യക്കാർ കൂടുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ 50,000 രജിസ്‌ട്രേഷനുകള്‍.
ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ആവശ്യക്കാർ കൂടുന്നു
ഇപ്പോള്‍ കൊവിഡ് 19 പകർന്നതോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇതോടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ് ഉണ്ടായത്. ഈ വര്‍ഷം മാര്‍ച്ച്-23 മുതല്‍ 27 വരെയുള്ള കാലയളവിലെ അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം ഏതാണ്ട് 50000ത്തോളം വിദ്യാര്‍ഥികൾ നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളിലായി പ്രവേശനം നേടി. ഈ കോഴ്‌സുകളെല്ലാം സൗജന്യമാണ് എന്നതാണ് ഈ ആശയത്തിൻ്റെ മികച്ച വശം.
- സ്വന്തം വീട്ടില്‍ ഇരുന്ന് ടെലിവിഷനില്‍ “സ്വയം പ്രഭ” എന്ന് പേരു നല്‍കിയിരിക്കുന്ന ഡി ടി എച്ച് ഡിജിറ്റല്‍ ടിവി പ്ലാറ്റ്‌ഫോമിലൂടെ ഏതാണ്ട് 50000 വിദ്യാര്‍ഥികള്‍ ഈ കോഴ്‌സുകള്‍ കണ്ടു പഠിക്കുന്നു.
- നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി പ്ലാറ്റ്‌ഫോമില്‍ ഇതേ കാലയളവില്‍ തന്നെ ഏതാണ്ട് 43000 ആളുകള്‍ ഓരോ ദിവസങ്ങളിലായി സ്വയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപന പ്രകാരം ഏത് സാധാരണ ദിവസത്തേക്കാളും ഇരട്ടിയിലധികമാണ് ഇത്.
- കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചത് പ്രകാരം ഈ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം എന്‍ സി ഇ ആര്‍ ടി അടിസ്ഥാനമാക്കിയുള്ള ദീക്ഷ, ഇ-പാഠശാല, ഇ-ടാക്റ്റിസ്, വിര്‍ച്ച്വല്‍ ലാബുകള്‍, റൊബോട്ടിക്‌സ് വിദ്യാഭ്യാസത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌പോക്കണ്‍ ട്യുട്ടോറിയലുകള്‍ ഉപയോഗിക്കുന്നു എന്നാണ്.