കേരളം

kerala

ETV Bharat / bharat

ആംബുലൻസ് എത്തിയില്ല; പൂനെ സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ചു - pune death

വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. 57 കാരനായ യേശുദാസ് മോത്തി ഫ്രാൻസിസ് എന്നയാളാണ് മരിച്ചത്

ambulance driver  Pune police  ആംബുലൻസ് ഡ്രൈവർ  ചികിത്സ ലഭിക്കാതെ മരിച്ചു  pune death  പൂനെ മരണം
ആംബുലൻസ് എത്തിയില്ല; പൂനെ സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ചു

By

Published : May 16, 2020, 4:55 PM IST

മുംബൈ: ആംബുലൻസ് എത്താത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ 57 കാരൻ മരിച്ചു. വ്യാഴാഴ്‌ച രാത്രി പൂനെയിലാണ് സംഭവം നടന്നത്. യേശുദാസ് മോത്തി ഫ്രാൻസിസ് എന്നയാളാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയിൽ യേശുദാസിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസ് ഡ്രൈവറെ വിവരമറിയിച്ചു. എന്നാൽ എത്താൻ സാധിക്കില്ലെന്ന് ഡ്രൈവർ മറുപടി നൽകി. ശേഷം ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാർ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ എത്താൻ വിസമ്മതിച്ചു. മൂന്നര മണിക്കൂറോളം കാത്തിരുന്നിട്ടും മറ്റൊരു സഹായവും ലഭിക്കാത്തതിനെ തുടർന്ന് ടെമ്പോയിൽ യേശുദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details