ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരന്‍ മരിച്ചു. മണപ്പാറ സ്വദേശി സുജിത് വില്‍സണാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വീടിനു സമീപത്തെ കുഴല്‍കിണറിലേക്ക് സുജിത് വീഴുന്നത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും എല്ലാം വിഫലമായി. ഞായാറാഴ്ച പുലര്‍ച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നു. ഇന്നലെ രാത്രി മുതല്‍ കുഴല്‍കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. കുഴല്‍കിണറിലൂടെ പുലര്‍ച്ചെ നാലരയോടെ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നുവെന്ന് റവന്യു സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടി മരിച്ചു - The 2-year-old boy dead in borewell
കുഴല്‍ കിണറിനുള്ളില്‍ നിന്ന് ഇന്നലെ രാത്രി മുതല്‍ ദുര്‍ഗന്ധം വമിച്ചു. തുടര്‍ന്ന് കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്

പ്രാര്‍ഥനകളും പ്രയത്നവും വിഫലം, കുഴല്‍ കിണറില്‍ വീണ കുട്ടി മരിച്ചു
600 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ 25 അടി താഴ്‌ചയിലാണ് സുജിത് അകപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനിടെ കുട്ടി വീണ്ടും താഴ്ചയിലേക്ക് പതിച്ചിരുന്നു. ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത്.
Last Updated : Oct 29, 2019, 7:39 AM IST