ദീപം തെളിയിക്കല്‍; രാജസ്ഥാനില്‍ പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീപിടിച്ചു - ദീപം തെളിയിക്കല്‍
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായാറാഴ്‌ച രാജ്യമൊട്ടുക്കും ദീപം തെളിയിക്കുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
![ദീപം തെളിയിക്കല്‍; രാജസ്ഥാനില്‍ പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീപിടിച്ചു Fire incident crackers Narendra Modi coronavirus lockdown രാജസ്ഥാനില്‍ പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീപിടിച്ചു ദീപം തെളിയിക്കല്‍ ജയ്‌പൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6678617-291-6678617-1586139803366.jpg)
ദീപം തെളിയിക്കല്‍; രാജസ്ഥാനില്‍ പടക്കം പൊട്ടിക്കുന്നതിനിടെ വീടിന് തീപിടിച്ചു
ജയ്‌പൂര്‍: രാജസ്ഥാനിലെ വൈശാലിനഗറില്‍ പടക്കങ്ങള്‍ മേല്‍ക്കൂരയില്‍ വീണ് വീടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായാറാഴ്‌ച രാജ്യമൊട്ടുക്കും ദീപം തെളിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.