കേരളം

kerala

ETV Bharat / bharat

സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് തരൂർ - ശശി തരൂർ പുതിയ വാർത്ത

വിദ്യാർഥികൾ നിലവിൽ നേരിടുന്ന സമ്മർദവും ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ് തരൂർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Tharoor
Tharoor

By

Published : Jun 25, 2020, 6:48 PM IST

ന്യൂഡൽഹി: കൊവിഡ് മൂലം ആരോഗ്യ സുരക്ഷക്ക് വെല്ലുവിളി നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. മഹാമാരി നൽകുന്ന സമ്മർദത്തിൽ നിന്നും മുക്തരാകുന്നതിന് വിദ്യാർഥികൾക്ക് സമയം നൽകണമെന്നാണ് തരൂർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

കേരള യൂണിവേഴ്സിറ്റി, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളുടെ മാനേജ്‌മെന്റ് എടുത്ത തീരുമാനത്തെത്തുടർന്ന് വിദ്യാർഥികൾ കടുത്ത സമ്മർദത്തിലാണ്. ഇത് സംബന്ധിച്ച് ഈ ആഴ്ച വിദ്യാർഥികളുടെ പക്കൽ നിന്നും 3,500ലധികം ഇ-മെയിലുകൾ ലഭിച്ചതായും തരൂർ പറയുന്നു.

സംസ്ഥാനത്ത് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് അവരുടെ വീടുകൾ വിട്ടിറങ്ങി പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകേണ്ടി വരുന്നത് ആരോഗ്യപരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് തരൂർ ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനം മൂലം ഹോട്ട്‌ സ്‌പോട്ടുകളായി തിരിച്ച പ്രദേശങ്ങളിലാണ് പല പരീക്ഷ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നതെന്നും എം.പി പറഞ്ഞു. കൂടാതെ വിദ്യാർഥികളിൽ ഭൂരിഭാഗവും മാതാപിതാക്കളോടൊപ്പവും പ്രായമായവരുടെ ഒപ്പവും വീട്ടിൽ കഴിയുന്നവരാകാം. രോഗ വ്യാപനം ഉണ്ടായാൽ ഇത്തരം ഗ്രൂപ്പുകൾക്കിടയിൽ അപകട സാധ്യത കൂടുതലാണ്. ഇത് ആശങ്ക ഉണ്ടാക്കുമെന്നും തരൂർ പറയുന്നു.

ABOUT THE AUTHOR

...view details