ന്യൂഡൽഹി:ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും പങ്കെടുത്ത പൊതുറാലിയുടെ ചിത്രം പങ്കുവെച്ച ശശി തരൂരിന്‍റെ ട്വീറ്റിനെതിരെ ട്രോൾ. "1954ൽ നെഹ്റുവും ഇന്ത്യ ഗാന്ധിയും യു എസിൽ. 'പ്രത്യേക പൊതു പ്രചാരണമോ എൻ ആർ ഐ ക്രൗഡ് മാനേജ്‌മെന്‍റോ ഹൈപ്പ്-അപ്പ് മീഡിയ പബ്ലിസിറ്റിയോ ഇല്ലാതെയാണ് അമേരിക്കൻ പൊതുജനങ്ങൾ പൊതുറാലിയിൽ പങ്കെടുത്തത്' എന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. ഇന്ദിര എന്ന് വേണ്ടിടത്ത് ഇന്ത്യ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
'ഇന്ത്യ ഗാന്ധി ട്വീറ്റ്'; തരൂരിനെതിരെ ട്വിറ്ററിൽ ട്രോൾ - യു എസിൽ നിന്നുള്ള ചിത്രമെന്ന പേരിൽ പങ്കുവെച്ചത് മോസ്കോയിൽ നിന്നുള്ള ചിത്രവുമായിരുന്നു.
ഇന്ദിരക്കു പകരം ഇന്ത്യ ഗാന്ധിയെന്ന പരാമർശത്തിനെതിരെ ശശി തരൂരിന് ട്വീറ്ററിൽ ട്രോൾ. യു എസിൽ നിന്നുള്ള ചിത്രമെന്ന പേരിൽ പങ്കുവെച്ചത് മോസ്കോയിൽ നിന്നുള്ള ചിത്രവുമായിരുന്നു.
ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസിനോടുള്ള നിങ്ങളുടെ വിശ്വസ്യത തെളിയിക്കേണ്ടതുണ്ടോയെന്ന് ഉടനെ ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു. ഇന്ത്യ ഗാന്ധി ആരെന്ന ചോദ്യം തുടർന്ന് ട്വിറ്ററിൽ ട്രെൻഡിങ് ഹാഷ് ടാഗായി മാറി. തെറ്റ് മനസിലാക്കിയ തരൂർ തനിക്ക് കിട്ടിയ സന്ദേശമായിരുന്നെന്നും ചിത്രം ഒരു പക്ഷേ യു എസ് എസ് ആർ സന്ദർശനത്തിൽ നിന്നായിരിക്കാമെന്ന് വീണ്ടും ട്വീറ്റ് ചെയ്‌തു. യു എസിൽ നിന്നുള്ള ചിത്രമെന്ന രീതിയിൽ ട്വിറ്ററിൽ പങ്കുവെച്ചത് മോസ്കോയിൽ നിന്നെടുത്ത ചിത്രവും ഒപ്പം വർഷവും മാറിപ്പോയിരുന്നു.