ഐടി പാർലമെന്‍ററി പാനൽ അധ്യക്ഷനായി ശശി തരൂർ തുടരും - ജയറാം രമേഷ് ശാസ്‌ത്ര സാങ്കേതിക സമിതിയുടെ തലവനായും നിയമിച്ചു.
ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പട്ടിക പ്രകാരം രാഹുൽ ഗാന്ധിയെ പ്രതിരോധ സമിതി അംഗമായും, ജയറാം രമേഷ് ശാസ്‌ത്ര സാങ്കേതിക സമിതിയുടെ തലവനായും നിയമിച്ചു.
ന്യൂഡൽഹി: വിവരസാങ്കേതികവിദ്യയെക്കുറിച്ചുള്ള പാർലമെന്‍ററി പാനൽ അധ്യക്ഷനായി ശശി തരൂർ തുടരും. നേരത്തെ ഫേസ്ബുക്ക് സംബന്ധമായ വിഷയത്തിൽ സമിതിയിലെ ബിജെപി അംഗങ്ങളിൽ നിന്ന് വിമർശനത്തിന് ഇടയായിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ പോലും ശ്രമിച്ചിരുന്നു. എന്നാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ചൊവ്വാഴ്ച രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡുവുമായി കൂടിയാലോചിച്ച് പാർലമെൻറ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയും അകാലിദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലിനെ വിദേശകാര്യ സമിതിയിലെ അംഗമാക്കി.കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് എംഎസ് ബാദൽ അടുത്തിടെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പട്ടിക പ്രകാരം രാഹുൽ ഗാന്ധിയെ പ്രതിരോധ സമിതി അംഗമായും, ജയറാം രമേഷ് ശാസ്‌ത്ര സാങ്കേതിക സമിതിയുടെ തലവനായും നിയമിച്ചു.