ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ആം ആദ്‌മി സര്‍ക്കാരിനെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ജനതാദള്‍ യുണൈറ്റഡ് മുന്‍ വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ചതിന് ഡല്‍ഹിക്ക് നന്ദി പറയുന്നുവെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്‌തു. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 58 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. 12 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് നേടിയിട്ടില്ല.
ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിച്ചതിന് ഡല്‍ഹിക്ക് നന്ദി: പ്രശാന്ത് കിഷോര്‍
70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ആംആദ്‌മി പാർട്ടി അധികാരം നിലനിർത്തി.
പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയെ പന്തുണച്ച ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയതിനാണ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിയു മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. രാഷ്‌ട്രീയത്തിലെ തന്‍റെ ഭാവിപരിപാടികള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അരവിന്ദ് കെജ്‌രിവാളിനൊപ്പം ആം ആദ്മി ഓഫീസില്‍ ഇരുന്നാണ് പ്രശാന്ത് കിഷോർ വീക്ഷിച്ചത്.