കേരളം

kerala

ETV Bharat / bharat

ഇമ്രാൻ ഖാന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് - പാകിസ്ഥാൻ

ഐഎസ്ഐയുടെയും സ്വന്തം ജനതയുടെയും ആവശ്യത്തെ നിരാകരിച്ചാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറാൻ ഇമ്രാൻ ഖാന്‍ തീരുമാനിച്ചതെന്ന് ദിഗ് വിജയ് സിംഗ്.

ദിഗ് വിജയ് സിംഗ്

By

Published : Mar 3, 2019, 11:20 AM IST

വ്യോമസേന വിങ്കമാൻഡർ അഭിനന്ദനെ ഇന്ത്യക്ക് തിരിച്ചു നൽകിയതിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. വിലപേശൽ നടത്താതെ വിങ്കമാന്‍ഡറെവിട്ടു നൽകിയ ഇമ്രാൻ ഖാന്‍റെ നടപടിയെ പ്രകീർത്തിച്ചായിരുന്നു പ്രസ്താവന.

വൈമാനികനെ വച്ച് വിലപേശൽ നടത്തണമെന്നും ഇന്ത്യക്ക് ഒരു കാരണവശാലും അഭിനന്ദനെ വിട്ടുകൊടുക്കരുതെന്നുമുള്ള ഐഎസ്ഐയുടെയും പാക് ജനതയുടെയും ആവശ്യത്തെ നിരാകരിച്ചായിരുന്നു ഇമ്രാന്‍റെ തീരുമാനമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഹാഫിസ് സയ്യിദ് , മസൂദ് അസ്ഹർ എന്നിവരെയും ഇന്ത്യക്ക് വിട്ടു തരണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

മിഗ് വിമാനം തകർന്ന് പാകിസ്ഥാന്‍സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദൻ വര്‍ധമാനെവെള്ളിയാഴ്ചയാണ്പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സംഘർഷാവസ്ഥക്ക് അയവുണ്ടായതും ഇതു വഴിയാണ്.

പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മസൂദ് അസ്ഹർ, ലഷ്കര്‍ ഇ-തൊയ്ബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് സയ്യിദ് എന്നിവര്‍ പാകിസ്ഥാനിലാണുളളത്.

ABOUT THE AUTHOR

...view details