കല്യാണിലെ ആധാർവാഡി ഗ്രൗണ്ടിൽ വൻ തീപിടിത്തം - ആധാർവാഡി
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അമിത ചൂടാണ് തീപിടിത്തത്തിന് കാരണമെന്ന് കല്യാൺ ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ ദിലീപ് ഗുണ്ട് പറഞ്ഞു.
![കല്യാണിലെ ആധാർവാഡി ഗ്രൗണ്ടിൽ വൻ തീപിടിത്തം Thane: Fire breaks out in dumping ground no injuries reported മുംബൈ കല്യാൺ ആധാർവാഡി ഡംപിംഗ് ഗ്രൗണ്ടിൽ വൻ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7130969-968-7130969-1589029751685.jpg)
കല്യാണിലെ ആധാർവാഡി ഡംപിംഗ് ഗ്രൗണ്ടിൽ വൻ തീപിടിത്തം
മുംബൈ:കല്യാണിലെ ആധാർവാഡി ഡമ്പിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. അമിത ചൂടാണ് തീപിടിത്തത്തിന് കാരണമെന്ന് കല്യാൺ ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ ദിലീപ് ഗുണ്ട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് അമിത പുകയും ദുർഗന്ധം വമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്ത് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാൻ കാറ്റ് തടസമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.