വായ്‌പ തിരിച്ചടച്ചില്ല; ഒരാളെ കൊലപ്പെടുത്തി - മഹാരാഷ്‌ട്ര ക്രൈം ന്യൂസ്
കേസില്‍ 21 കാരന്‍ ഷഹബാദ് അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുഹൈല്‍ ഖാന്‍ എന്നയാളാണ് ഇയാളില്‍ നിന്നും പണം കടം വാങ്ങിയത്.
മുംബൈ:മഹാരാഷ്‌ട്രയില്‍ വായ്‌പ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തി. കേസില്‍ 21 കാരന്‍ ഷഹബാദ് അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുഹൈല്‍ ഖാന്‍ എന്നയാള്‍ ഷഹബാദ് അന്‍സാരിയില്‍ നിന്നും 20000 രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സുഹൈല്‍ ഖാനെ കൊലപ്പെടുത്തിയത്. ഞായാറാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊല നടത്തിയ ശേഷം ഇയാള്‍ മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.