വിമാനത്തില്‍ തായ്‌ലൻഡ് യുവതിക്ക് സുഖപ്രസവം - ഖത്തർ എയർവേയ്സ്
പുലർച്ചെ മൂന്നുമണിയോടെ ഖത്തർ എയർവേയ്സിലാണ് യുവതി പ്രസവിച്ചത്
വിമാനത്തില്‍ തായ്‌ലൻഡ് യുവതിക്ക് സുഖപ്രസവം
കൊൽക്കത്ത:ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ പ്രസവിച്ച് തായ്‌ലൻഡ് യുവതി. പുലർച്ചെ മൂന്നുമണിയോടെ ഖത്തർ എയർവേയ്സിലായിരുന്നു യുവതിയുടെ സുഖപ്രസവം. സഹായത്തിനായി കൂടെ ഉണ്ടായിരുന്നത് ക്യാബിൻ ക്രൂവും. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുരക്ഷിതരാണ്.