ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിന്‍റെ രൂപകൽപനയിൽ അന്തിമ തീരുമാനമെടുക്കാൻ ചൊവ്വാഴ്‌ച സംസ്ഥാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരും ആർക്കിടെക്റ്റുകളുമായി കൂടിക്കാഴ്‌ച നടത്തും. സംസ്ഥാനത്തിന്‍റെ സംസ്കാരവും ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും സെക്രട്ടേറിയറ്റ് മന്ദിരം രൂപകൽപന ചെയ്യുന്നതെന്നും ചൊവ്വാഴ്‌ച ചേരുന്ന അന്തിമയോഗത്തിൽ കെട്ടിടത്തിന്‍റെ ഇന്‍റീരിയർ, എക്‌സ്റ്റീരിയർ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ സംസ്ഥാന മന്ത്രിസഭയുടെ മുമ്പാകെ അംഗീകാരത്തിനായി സമർപ്പിക്കും. ശേഷം, നിർമാണപ്രവർത്തനങ്ങൾക്ക് ടെൻഡറുകൾ ക്ഷണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടം: രൂപകൽപനയിൽ അന്തിമ തീരുമാനം ചൊവ്വാഴ്‌ച - telangana cm
പിഡബ്ലിയുഡി മന്ത്രി വെമുല പ്രശാന്ത് റെഡ്ഡി, എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ, തമിഴ്നാട്ടിലെ ഓസ്‌കർ, പൊന്നി എന്നിവിടങ്ങളിൽ നിന്നുള്ള ആർക്കിടെക്റ്റുകളും ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ പങ്കെടുക്കും.
തെലങ്കാന സെക്രട്ടേറിയറ്റ്
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ പിഡബ്ല്യൂഡി മന്ത്രി വെമുല പ്രശാന്ത് റെഡ്ഡി, എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ, തമിഴ്നാട്ടിലെ ഓസ്‌കർ, പൊന്നി എന്നിവിടങ്ങളിൽ നിന്നുള്ള ആർക്കിടെക്റ്റുകളും പങ്കെടുക്കും. ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിന് 400 കോടി രൂപയാണ് നിർമാണ ചെലവ്.