ഹൈദരാബാദ്:തെലങ്കാനയില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഭരണ കക്ഷിയായ ടിആര്‍എസ് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. കരിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴികെ 120 മുന്‍സിപ്പാലിറ്റികളിലേക്കും ഒമ്പത് കോര്‍പ്പറേഷനിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
തെലങ്കാനയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി 74.40 ശതമാനം ആളുകള്‍ മുന്‍സിപ്പാലിറ്റികളിലേക്കും 58.83 ശതമാനം ആളുകള്‍ കോര്‍പ്പറേഷനിലേക്കും വോട്ട് രേഖപ്പെടുത്തി. ഇന്നലെയാണ് കരിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനിടയില്‍ അനിഷ്ട സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് തൂത്തുവാരിയിട്ടുണ്ട്. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ടിആര്‍എസ്. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ടിആര്‍എസ് വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പും ടിആര്‍എസ് തൂത്തുവാരി. ടിആര്‍എസ് പ്രസിഡന്‍റും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിന്‍റെ മകളായ കെ. കവിത നിസാമാബാദ് സീറ്റ് നിലിനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ഏക തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടി ബിജെപി ടിആര്‍എസിനെ ഞെട്ടിക്കുകയും ചെയ്തു.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി രാജിവച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരുന്ന ഹുസർനഗർ നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പിൽ ടിആർഎസ് വിജയിച്ചിരുന്നു.
എന്നാല്‍ ടിആര്‍എസിന്‍റെ അമിത ആത്മവിശ്വാസത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തു വന്നു.