ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് തെലങ്കാന കോടതി വധശിക്ഷ വിധിച്ചു. ഹജിപൂർ യാദാദ്രി ജില്ലയിലെ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. പോക്സോ നിയമപ്രകാരമാണ് ശ്രീനിവാസ് റെഡിക്ക് നാല്‍ഗോണ്ട അഡീഷണല്‍ സെഷൻസ് ജഡ്ജി എസ്.വി.വി നാഥ് റെഡി വധശിക്ഷ വിധിച്ചത്. മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. 11, 17, 14 വയസ് പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. നടപടിക്രമങ്ങൾ കാണാൻ ജനങ്ങൾ തടിച്ച് കൂടിയതോടെ കനത്ത സുരക്ഷയാണ് കോടതിയില്‍ പൊലീസ് ഒരുക്കിയിരുന്നത്. ജയില്‍ നിന്ന് കനത്ത സുരക്ഷയിലാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. ഹാജിപൂർ ജില്ലയിലെ യാദിദ്രി, ബോൻഗീർ ജില്ല എന്നിവിടങ്ങളില്‍ 2019ല്‍ രണ്ടും 2015ലുമാണ് മൂന്ന് കൊലപാതകങ്ങളും നടന്നത്.
ഒരു ഇരയുടെ അഴുകിയ മൃതദേഹവും മറ്റ് രണ്ട് പേരുടെ അസ്ഥികൂട അവശിഷ്ടങ്ങളും കൃഷിക്ക് ഉപയോഗിക്കുന്ന കിണറില്‍ നിന്നാണ് കണ്ടെത്തിയത്. കോടതി വിധിയെ ഗ്രാമവാസികളും ബന്ധുക്കളും സ്വാഗതം ചെയ്തു. കുറ്റകൃത്യങ്ങളുടെ ക്രൂരതയെക്കുറിച്ച് എണ്ണി പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 30ന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ശ്രീനിവാസ് റെഡ്ഡി നൽഗൊണ്ടയിലെ ജയിലിലായിരുന്നു. കാണാതായ ഒരു പെൺകുട്ടിയുടെ മൃതദേഹം മാർച്ച് 2019ല്‍ കിണറില്‍ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പെൺകുട്ടികളെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പിന്നീട് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. മൂന്ന് കൃത്യങ്ങളില്‍ ആദ്യത്തേതില്‍ 11 വയസുള്ള പെൺകുട്ടി ഒറ്റയ്ക്ക് തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് തട്ടി കൊണ്ട് പോയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ - പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു
ഹാജിപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 29കാരനെ തെലങ്കാന കോടതി വധശിക്ഷക്ക് വിധിച്ചു. മൂന്നാമത്തെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.
ബലാത്സംഗം എതിർത്ത പെൺകുട്ടിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ കൊലപാതകത്തില്‍ ഹാജിപൂരില്‍ നിന്ന് ബോമ്മലരാമരം ഗ്രാമത്തിലേക്ക് നടന്നു പോയ 17കാരിയായ പെൺകുട്ടിയെ വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ കിണറ്റില്‍ കുഴിച്ചിട്ടു. മൂന്നാമത്തെ കേസില്‍ കഴിഞ്ഞ വർഷം ഏപ്രില്‍ 25ന് കൃഷി സ്ഥലത്തേക്ക് ഇറക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടികൊണ്ട് പോയി മർദ്ദിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. ഇതിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു. തെളിവ് നശിപ്പിക്കാനായി സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളോട് കൂടി കിണറ്റില്‍ കുഴിച്ചിടുകയായിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുകൾക്ക് പുറമെ ലിഫ്റ്റ് മെക്കാനിക്കായ റെഡ്ഡി 2016ൽ ആന്ധ്രാപ്രദേശിലെ കർനൂളിൽ സമാനമായ ബലാത്സംഗ, കൊലപാതകക്കേസിലും 2015ൽ ഇയാളുടെ ഗ്രാമത്തിനടുത്തുള്ള ബോമ്മലരാമരത്ത് ലൈംഗിക ലക്ഷ്യത്തോടെ സ്ത്രീയോട് മോശമായി പെരുമാറിയ കേസിലും ഉൾപ്പെട്ടിരുന്നു. കെബി-ആസിഫാബാദ് ജില്ലയിൽ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ജനുവരി 30ന് മൂന്ന് പുരുഷന്മാർക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് റെഡ്ഡിക്ക് വധശിക്ഷ ലഭിച്ചത്.