കേരളം

kerala

ETV Bharat / bharat

മോദി വിരമിച്ചാൽ രാഷ്ട്രീയം വിടും; സ്മൃതി ഇറാനി - sushma swaraj

രാഷ്ട്രീയത്തിൽ സ്വന്തമായി ഇടം കണ്ടത്തി ജനമനസിൽ സ്ഥാനം നേടിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ തുടങ്ങിയവരാണ് തന്‍റെ പ്രചോദനം.

സ്മൃതി ഇറാനി

By

Published : Feb 4, 2019, 8:30 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിൻ്റെ കർമ്മ പദത്തിൽ നിന്നും വിരമിക്കുന്ന ദിവസം താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. തനിക്ക് പ്രധാന മന്ത്രിയാവണമെന്ന് ആഗ്രഹമില്ല, മോദിജിയെയും അടൽ ബിഹാരി വാജ്പേയിയെയും പോലെയുള്ള നേതാക്കൻമാരുടെ പിൻഗാമിയാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സ്മൃതി കൂട്ടിച്ചേർത്തു.

മോദി അധികകാലം അധികാരത്തിൽ ഉണ്ടാവില്ലെന്നാണ് ചിലർ ധരിച്ചിരിക്കുന്നത്, എന്നാൽ ഈ വരുന്ന തിരഞ്ഞെടുപ്പിലും വിജയം മോദിക്കൊപ്പം തന്നെയായിരിക്കും. സ്മൃതി പറഞ്ഞു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിലാണോ താൻ മത്സരിക്കുകയെന്നത് തീരുമാനമായിട്ടില്ല, തീരുമാനം കൈക്കൊള്ളണ്ടത് അമിത് ഷായാണ്. 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേഠിയിലെ ജനങ്ങൾക്ക് തന്നെക്കുറിച്ച് അറിയില്ലായിരുന്നു ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും സ്മൃതി വ്യക്തമാക്കി.

ABOUT THE AUTHOR

...view details