ജമ്മു കശ്‌മീരിൽ ബി.ഡി.സി ചെയർമാനെ തീവ്രവാദികൾ കൊലപ്പെടുത്തി - ജമ്മു കശ്‌മീർ ബിഡിസി ചെയർമാൻ
ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഭൂപീന്ദറിന്‍റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ചു.
ബിഡിസി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാമിൽ ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗൺസിൽ ചെയർമാനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ഖാഗ് ബ്ലോക്കിലെ ബി.ഡി.സി ചെയർമാനായ ഭൂപീന്ദർ സിംഗാണ് ആക്രമണത്തിനിരയായത്. ബുധനാഴ്‌ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. ഭൂപീന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഭൂപീന്ദറിന്‍റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ചു. മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്‌തിയും ഒമർ അബ്‌ദുല്ലയും അനുശോചനം രേഖപ്പെടുത്തി.