ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയെ തീവ്രവാദികൾ ആക്രമിച്ചതിൽ കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥന് പരിക്കേറ്റു. ഗംഗൂ പ്രദേശത്തെ സിആർപിഎഫിന്‍റെയും പൊലീസിന്‍റെയും സംയുക്ത സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നെന്നും തിരച്ചിലിനായി പ്രദേശം വളഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ ഗ്രനേഡ് ആക്രമണത്തിനിടെ ഒരു അസ്സിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ർക്കും പരിക്കേറ്റിരുന്നു. 200ഓളം തീവ്രവാദികൾ ഇപ്പോഴും കശ്‌മീരിൽ സജീവമായുണ്ടെന്നും ഇതിൽ ഭൂരിഭാഗവും പാകിസ്ഥാൻ പൗരന്മാരാണെന്നും ഒരു മുതിർന്ന ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.
പുൽവാമയിൽ തീവ്രവാദ ആക്രമണത്തിൽ സൈനികന് പരിക്കേറ്റു - പുൽവാമ ആക്രമണം
200ഓളം തീവ്രവാദികൾ ഇപ്പോഴും കശ്‌മീരിൽ സജീവമായുണ്ടെന്നും ഇതിൽ ഭൂരിഭാഗവും പാകിസ്ഥാൻ പൗരന്മാരാണെന്നും ഒരു മുതിർന്ന ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്ടോബർ 5ന് ശ്രീനഗറിനടുത്തുള്ള പാമ്പൂർ ബൈപാസിൽ റോഡ് ഓപ്പണിങ് പാർട്ടിക്കിടെ തീവ്രവാദികൾ വെടിയുതിർത്തിരുന്നു. ഇതിൽ രണ്ട് സെൻട്രൽ റിസർവ് പൊലീസ് സേനാംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്ത് നിലയുറപ്പിച്ച സിആർപിഎഫിന്‍റെ 110 ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ രണ്ട് ലഷ്‌കർ-ഇ-തായ്‌ബ (എൽഇടി) തീവ്രവാദികളും വെടിയുതിർത്തിരുന്നു. അതുപോലെ സെപ്റ്റംബർ 22ന് ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയിൽ നടന്ന ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും അദ്ദേഹത്തിന്‍റെ സർവീസ് റൈഫിൾ തീവ്രവാദികൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.