ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഒരു തീവ്രവാദിയെ കൂടി സി.ആര്‍.പി.എഫ് സേന വധിച്ചു. ജൂണ്‍ 26ന് ആറ് വയസുകാരനെ കൊലപ്പെടുത്തിയ സംഘത്തിലെ തീവ്രവാദ സംഘത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി അറിയിച്ചു. അന്ന് നടന്ന ആക്രമണത്തില്‍ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.
കശ്മീരില്‍ ആറ് വയസുകാരനെ കൊന്ന തീവ്രവാദിയെ സുരക്ഷാസേന വധിച്ചു - തീവ്രവാദിയെ കൊലപ്പെടുത്തി
ജൂണ്‍ 26ന് ഒരു സൈനികനെയും ആറ് വയസുകാരനെയും വെടിവെച്ച് കൊന്ന തീവ്രവാദികളുടെ സംഘത്തില്‍ പെട്ടയാളെയാണ് സുരക്ഷാസേന വധിച്ചത്
കശ്മീരില്‍ സിആര്‍പിഎഫ് ജവാനെ കൊലപ്പെടുത്തിയ തീവ്രവാദിയെ കൊലപ്പെടുത്തി
ബിജ്‌ബെഹാര പ്രദേശത്ത് ഹൈവേയിൽ പട്രോളിങ് നടത്തിയിരുന്ന സിആർപിഎഫ് സംഘത്തെ ഭീകരർ ആക്രമിക്കുന്നതിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്.