പൂഞ്ച് ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു - പൂഞ്ച് ജില്ലയിലെ തീവ്രവാദ ഒളിത്താവളം തകർത്തു.
വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ തങ്ദാർ സെക്ടറിൽ നിയന്ത്രണ രേഖയിൽ നടത്തിയ വെടിവെയ്പ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ശ്രീനഗർ:കരസേനയും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ പൂഞ്ച് ജില്ലയിലെ മംഗാനിൽ ഒരു തീവ്രവാദ ഒളിത്താവളം തകർത്തു. രണ്ട് എകെ 47 റൈഫിളുകളും നാല് മാഗസിനുകളും ഒളിത്താവളത്തിൽ നിന്ന് പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) രമേശ് അംഗ്രൽ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുന്നതായും മേഖലയിൽ രഹസ്യാന്വേഷണ അധിഷ്ഠിത പ്രവർത്തനം തുടരുന്നതായും അദ്ദേഹം അറിയിച്ചു. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ തങ്ദാർ സെക്ടറിൽ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഹമ്മദ് ആരിഫ് (40) ആണ് കൊല്ലപ്പെട്ടത്.