ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രണ്ട് എകെ 47 റൈഫിളുകള്‍, രണ്ട് എകെ മാഗസിനുകള്‍, 270 ബുള്ളറ്റുകള്‍, രണ്ട് ചൈനീസ് നിര്‍മിത പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗസിന്‍,75 പൈക റൗണ്ട്, 12 ബ്ലാങ്ക് റൗണ്ട്, 6 കിലോയോളം സ്ഫോടകവസ്‌തുക്കളും കണ്ടെത്തിയെന്ന് രജൗരി എസ്എസ്‌പി ചന്ദന്‍ കൊഹ്‌ലി പറഞ്ഞു.
ജമ്മു കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന - Rajouri district
സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ സ്ഫോടക വസ്‌തുക്കളും, റൈഫിളുകളും പിസ്റ്റളുകളുമടങ്ങുന്ന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ജമ്മു കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജമ്മു കശ്‌മീര്‍ പൊലീസും, 38 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായി ഗംബീര്‍ മുഗ്‌ളാനിലെ ഉള്‍വനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഭൂഗര്‍ഭ ഒളിത്താവളമാണ് സംഘം കണ്ടെത്തിയത്. സുരക്ഷാസേന മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.