കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരിൽ അക്രമ സംഭവങ്ങൾ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

2019 ഓഗസ്റ്റ് അഞ്ച് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

2019 ഓഗസ്റ്റ് അഞ്ച് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
2019 ഓഗസ്റ്റ് അഞ്ച് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By

Published : Sep 21, 2020, 2:49 PM IST

ന്യൂഡൽഹി: ജമ്മുകശ്മീരിൽ അക്രമ സംഭവങ്ങളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം. ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷം പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചുള്ള അനിൽ ദേശായി എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019 ഓഗസ്റ്റ് അഞ്ച് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2018 ഓഗസ്റ്റ് ഏഴ് മുതൽ 2019 ഓഗസ്റ്റ് നാല് വരെയുള്ള കാലയളവുമായി താരതമ്യപ്പെടുത്തിയാണ് മന്ത്രി മറുപടി നൽകിയത്.

2018 ൽ തീവ്രവാദ അക്രമങ്ങൾ 443 ആയിരുന്നെങ്കിൽ 2019 ൽ 206 അക്രമ സംഭവങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കല്ലേറ് സംഭവങ്ങളിൽ 703 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 310 കേസുകളായി കുറഞ്ഞു. അക്രമ സംഭവങ്ങൾ കുറഞ്ഞതോടെ മരണനിരക്കിലും കുറവുണ്ട്. വിവിധ അക്രമ സംഭവങ്ങളിലായി 54 സാധാരണക്കാരും 125 സുരക്ഷാ ഉദ്യോഗസ്ഥരും 2018ൽ മരിച്ചിരുന്നു. 2019 ൽ 45 സാധാരണക്കാരും 49 സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചതായും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details