ന്യൂഡൽഹി: അന്താരാഷ്‌ട്ര സമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഭീകരതയാണെന്നും ഭീകരതയെ ചെറുക്കുന്നതിന് ആഗോള സഹകരണം വേണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ പങ്കെടുത്ത ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി സന്ധിയില്ല: മന്ത്രി എസ്. ജയശങ്കർ
പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ കടുത്ത നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
അന്താരാഷ്‌ട്ര സമാധാനത്തിന്‍റെ ഏറ്റവും വലിയ ഭീഷണി ഭീകരതയെന്ന് വിദേശകാര്യ മന്ത്രി
11 വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനതയുടെ ഓർമയിൽ മാറാത്ത ചിത്രമായി മുംബൈ ഭീകരാക്രമണം തുടരുന്നു. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷക്കും എതിരെയുള്ള ഏക ഭീഷണി തീവ്രവാദമാണ് . എല്ലാവരും ജനാധിപത്യത്തിനും ഭരണഘടനക്കും വേണ്ടി നിലകൊള്ളണമെന്നും മനുഷ്യാവകാശങ്ങൾ നേടിയെടുക്കാൻ ഭീകരതക്കെതിരെ പോരാടണമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.