ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ശ്രീനഗറിലും ന്യൂഡൽഹിയിലും രണ്ടാം ദിവസവും എൻഐഎ റെയ്‌ഡുകൾ തുടരുന്നു. ഒമ്പത് പ്രദേശങ്ങളിലാണ് എൻഐഎ റെയ്‌ഡുകൾ നടക്കുന്നത്. ഫലാം ഇ ആം ട്രസ്റ്റ്, ചാരിറ്റി അലയൻസ്, ഹ്യുമൻ വെൽഫയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെന്‍റ് ആന്‍റ് ജമ്മു കശ്‌മീർ വോയ്‌സ് ഓഫ് വിക്‌റ്റിംസ് തുടങ്ങിയ എൻജിഒകളിലും ട്രസ്റ്റുകളിലുമാണ് റെയ്‌ഡ് നടക്കുന്നത്. ഇന്നലെ ശ്രീനഗറിലെയും ബന്ധിപോറയിലെയും പത്തിടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു.
ശ്രീനഗറിലും ന്യൂഡൽഹിയിലും രണ്ടാം ദിവസവും റെയ്‌ഡുകൾ തുടരുന്നു - NIA searches continues in bengaluru
വിവിധ എൻജിഒകൾ വഴി സ്വരൂപിക്കുന്ന പണം ജമ്മു കശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന കേസിലാണ് രണ്ടാം ദിവസവും റെയ്‌ഡ് തുടരുന്നത്.

ശ്രീനഗറിലും ന്യൂഡൽഹിയിലും രണ്ടാം ദിവസവും റെയ്‌ഡുകൾ തുടരുന്നു
കൂടുതൽ വായിക്കാൻ:ശ്രീനഗറിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളുരുവിലും എൻഐഎ റെയ്‌ഡ് നടന്നിരുന്നു. ചില എൻജിഒകൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഫണ്ട് സ്വരൂപിക്കുകയും ഈ പണം ജമ്മു കശ്‌മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കേസിനെ തുടർന്നാണ് റെയ്‌ഡ്. ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.