പാലക്കാട്: ആറ് ലഷ്കർ ഇ തോയിബ ഭീകരർ കോയമ്പത്തൂരിലെത്തിയതായി ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് കടൽമാർഗം ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് ഭീകരർ എത്തിയെന്നാണ് രഹസ്യവിവരം. സംഘത്തില്‍ തൃശൂർ മതിലകം സ്വദേശി അബ്ദുൾ ഖാദർ എന്നായാളും ഉണ്ടെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ളവരില്‍ ഒരാൾ പാക്കിസ്ഥാൻ സ്വദേശി ഇല്യാസ് അൻവറാണ്. മറ്റ് നാല് പേർ ശ്രീലങ്കൻ സ്വദേശികളാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കോയമ്പത്തൂരില്‍ ഒരുക്കിയിട്ടുള്ളത്.
കോയമ്പത്തൂരിൽ ലഷ്കർ ഇ തോയിബ സാന്നിധ്യം; ഭീകരരില്‍ ഒരാൾ മലയാളി - തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം
ഭീകരർ എത്തിയത് കടല്‍ മാർഗം. തമിഴ്നാട്ടിൽ ജാഗ്രതാ നിർദ്ദേശം. ആറ് ലഷ്കർ ഭീകരർ കോയമ്പത്തൂരില്‍ ഉണ്ടെന്ന് സ്ഥിരീകരണം. സംഘത്തില്‍ തൃശൂർ സ്വദേശിയും. കേരളത്തിലും ജാഗ്രതാ നിർദ്ദേശം.
തമിഴ്നാടിന് റെഡ് അലർട്ട്
കോയമ്പത്തൂരിലും പരിസരത്തും പൊലീസ് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ അതീവ സുരക്ഷയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗണേശ് ചതുർത്ഥി ആഘോഷങ്ങൾ നടക്കുന്നതിനിടെ ആക്രമണം നടന്നേക്കുമെന്നാണ് ഇന്റലിജൻസ് നല്കുന്ന സൂചന. തമിഴ്നാട്ടിലെ ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, മറ്റ് പ്രധാന പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കി.
Last Updated : Aug 23, 2019, 3:33 PM IST