മണിപ്പൂര്‍ അതിര്‍ത്തിയെ നാഗാ കരാര്‍ ബാധിക്കില്ലെന്ന് ബിരേന്‍ സിംഗ് - നാഗാ കരാർ ആനുകാലിക വാർത്ത
അസം, മണിപ്പൂർ, അരുണാൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ നാഗാ വിമതരവുമായി ഉടമ്പടിയിൽ എത്തുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു
ഇംഫാൽ: നാഗാ സമാധാന കരാർ സംബന്ധിച്ച് സ്വീകരിക്കുന്ന അന്തിമ തീരുമാനം സംസ്ഥാനത്തെ ബാധിക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്. മണിപ്പൂരിന്‍റെ അതിര്‍ത്തിയെ കരാര്‍ ബാധിക്കില്ലെന്നും സംസ്ഥാനത്തിന്‍റെ ഭരണ നിര്‍വഹണ സംവിധാനത്തെ സംരക്ഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയതായി ബിരേന്‍ സിംഗ് അറിയിച്ചു. നവംബര്‍ പത്തിന് ബിരേന്‍ സിംഗ്, അമിത്ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിലെ രാഷ്ട്രീയകക്ഷികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഗാ സമാധാന കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.