ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. അതിർത്തിയിലെ പാങ്കോംഗ് ത്സോ തടാക പ്രദേശത്ത് വ്യോമസേനയുടെ സുഖോയ് -30 യുദ്ധ വിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുകയാണ്. നേരത്തേ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ സൈനിക ഹെലികോപ്റ്ററുകള്‍ പ്രത്യക്ഷപെട്ടിരുന്നു. തുടർന്നാണ് ഇന്ത്യ അതിർത്തി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്. ഇരു രാജ്യങ്ങളും ശക്തമായി ഏറ്റുമുട്ടാൻ തയ്യാറായതായാണ് സൂചന.
ലഡാക്കിലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
സിക്കിമില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്
സിക്കിമില്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. വടക്കൻ സിക്കിമിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇരു വിഭാഗങ്ങളിലുമുള്ള സൈനികർക്ക് പരിക്കേറ്റിരുന്നു.
മെയ് ആറിന് ചേർന്ന പ്രാദേശിക കമാൻഡർമാരുടെ യോഗത്തിൽ അതിർത്തിയിൽ നിന്നും പിരിഞ്ഞ് പോകാമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാതെ ഇരു രാജ്യങ്ങളും പ്രദേശത്ത് തുടരുകയാണ്. ഈ സ്ഥിതി കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. പാങ്കോംഗ് ത്സോ തടാക പ്രദേശത്ത് കൂടുതൽ ഭീതി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഹെലികോപ്റ്ററുകൾ കാണുന്നത് അസാധാരണമല്ലെന്നും ഇന്ത്യ അതിര്‍ത്തിയില്‍ കരുതലോടെയാണ് നീങ്ങുന്നതെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു.