ജമ്മുവിൽ തബ്‌ലീഗ് പരിപാടിയിൽ പങ്കെടുത്ത പത്തുപേർ നിരീക്ഷണത്തിൽ - quarantined in Jammu
പത്ത് പേരിൽ ഒമ്പത് ആളുകളും ഹൈദരാബാദ് സ്വദേശികൾ

ജമ്മുവിൽ തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത പത്തുപേർ നിരീക്ഷണത്തിൽ
ശ്രീനഗർ: ദക്ഷിണ ഡൽഹിയിലെ നിസാമുദീനിൽ തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത പത്ത് പേരെ ജമ്മുവിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ ഒമ്പത് പേർ ഹൈദരാബാദ് സ്വദേശികളാണ്. ജമ്മു ഭട്ടിണ്ടിയിലുള്ള ആരോഗ്യ കേന്ദ്രത്തിൽ ഇവർ നിരീക്ഷണത്തിലാണ്.