അമൃത്സർ: പഞ്ചാബിലെ മാതാ ഷീത്ല ക്ഷേത്രത്തില്‍ ചൈത്ര ശിവരാത്രിയില്‍ വിശ്വാസികള്‍ പുറത്ത് നിന്ന് പ്രാര്‍ഥന നടത്തി. കൊവിഡ് 19 രോഗവ്യാപന നിയന്ത്രണത്തെത്തുടര്‍ന്ന് എല്ലാ ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്.
ചൈത്ര ശിവരാത്രി ദിനത്തില്‍ അടച്ചിട്ട ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന - നോവല്‍ കൊവിഡ്
വളരെ കുറച്ച് ഭക്തര്‍ മാത്രമാണ് ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന നടത്തിയത്.
ചൈത്ര ശിവരാത്രി ദിനത്തില്‍ അടച്ചിട്ട ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥന
ലോംഗ വാലി ദേവി ക്ഷേത്രത്തിലും ഭക്തര്‍ എത്തി പുറത്ത് നിന്ന് പ്രാര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ പുറത്ത് നിന്ന് പ്രാര്‍ഥിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന അഭിപ്രായമാണ് പ്രാര്‍ഥിക്കാനെത്തിയവര്‍ക്കും പറയാനുണ്ടായിരുന്നത്.
വൈറസ് വ്യാപനത്തെ തടയുന്നതിന് രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തീരുമാനത്തെ മിക്ക ആളുകളും സ്വാഗതം ചെയ്തു. 29 കൊവിഡ് കേസുകളാണ് പഞ്ചാബിൽ ഇതുവരെ സ്ഥിരീകരിച്ചത്.