കേരളം

kerala

ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍ - തമിഴ്‌നാട്

പതിനഞ്ചും, പതിമൂന്നും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

Temple Priest arrested for sexually abusing two minor girls  Temple Priest arrested  sexual abuse  crime news  tamilnadu crime news  പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു  ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍  തമിഴ്‌നാട്  ക്രൈം ന്യൂസ്
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍

By

Published : Nov 19, 2020, 3:20 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍. നാമക്കല്‍ ജില്ലയിലെ രാസിപുരത്താണ് പതിനഞ്ചും, പതിമൂന്നും വയസുള്ള പെണ്‍കുട്ടികള്‍ ഒരാഴ്‌ചയോളം പീഡനത്തിനിരയായത്. പുരോഹിതനായ ശേഖര്‍(55) ആണ് അറസ്റ്റിലായത്. ബാധ ഉണ്ടെന്ന് സംശയിച്ച് മാതാപിതാക്കളാണ് പരിഹാരത്തിനായി പെണ്‍കുട്ടികളെ പുരോഹിതന്‍റെ അടുത്തെത്തിച്ചത്. പൂജ ചെയ്യാനായി പെണ്‍കുട്ടികളെ ഒരാഴ്‌ച താമസിപ്പിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ ഒരാഴ്‌ചയോളം പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരം പറയുകയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

കേസെടുത്ത പൊലീസ് പോക്‌സോ ആക്‌ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്‌തു. സമാനമായി കഴിഞ്ഞ മാസം രാസിപുരത്ത് നിന്ന് പൊലീസ് പോക്‌സോ ആക്‌ട് പ്രകാരം 15 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ആറുമാസത്തോളം രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച എഴുപതുകാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ABOUT THE AUTHOR

...view details