മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയില്‍ മൂന്നംഗ സംഘം ക്ഷേത്രം കൊള്ളയടിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് ആയുധധാരികളായ സംഘം ജഗ്‌റുത് മഹാദേവ് മന്ദിറിലും ബലിവാലിയിലെ ആശ്രമത്തിലും കവര്‍ച്ച നടത്തിയത്. ഇവര്‍ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശങ്കരാനന്ദ് സരസ്വതിയെയും സഹായിയെയും ആക്രമിക്കുകയും 6,800 രൂപ വിലവരുന്ന വസ്‌തുക്കൾ മോഷ്‌ടിക്കുകയും ചെയ്‌തു.
മഹാരാഷ്ട്രയിൽ ക്ഷേത്രം കൊള്ളയടിച്ചു
ക്ഷേത്രത്തിലെ പ്രധാന പുരോഹിതനെയും സഹായിയെയും ആക്രമിച്ചു
സംഭവത്തില്‍ സെക്ഷൻ 394 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തതായി വിരാർ പൊലീസ് അറിയിച്ചു. ഏപ്രിൽ 16ന് പൽഘർ ജില്ലയിലെ ഗാഡ്‌ചിഞ്ചലെ ഗ്രാമത്തിൽ രണ്ട് പുരോഹിതൻമാരെയും അവരുടെ ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് സൂറത്തിലേക്ക് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഇവരെ കള്ളന്മാരാണെന്ന് സംശയിച്ച് ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു. ഏറെ വിവാദമായ സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് വീണ്ടും പുരോഹിതൻമാര്‍ക്ക് നേരെ പ്രദേശത്ത് ആക്രമണം നടന്നിരിക്കുന്നത്.