തിരുപ്പതി ഗോവിന്ദരാജ ക്ഷേത്ര ജീവനക്കാരന് കൊവിഡ് 19; ഭക്തര്‍ക്ക് രണ്ട് ദിവസത്തേക്ക് വിലക്ക് - COVID-19
ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്‌ച വീണ്ടും തുറക്കും
അമരാവതി: തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ദേവസ്ഥാനം ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭക്തരെ രണ്ട് ദിവസത്തേക്ക് വിലക്കി. ക്ഷേത്രവും അതിനോട് ചേര്‍ന്ന സ്ഥാപനങ്ങളിലുമായി 7,000 സ്ഥിരജീവനക്കാരും 12,000 മറ്റ് ജോലിക്കാരുമാണുള്ളത്. ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്‌ച വീണ്ടും തുറക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 80 ദിവസം ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വ്യാഴാഴ്‌ചയാണ് ക്ഷേത്രം വീണ്ടും തുറന്നത്.