തെലങ്കാനയിൽ 582 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 91.40 ശതമാനമായി ഉയർന്നു.
തെലങ്കാനയിൽ 582 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ 582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,31,834 ആയി ഉയർന്നു. നാലു പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,311 ആകുകയും ചെയ്തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ(174), നൽഗൊണ്ട (87), രംഗറെഡ്ഡി (55), മെഡ്‌കൽ മൽക്കജ്‌ഗിരി(38) തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 91.40 ശതമാനമായി ഉയർന്നിട്ടുണ്ട്.