ഹൈദരാബാദ്:തെലങ്കാനയിൽ 491 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.78 ലക്ഷത്തിലധികമായി ഉയർന്നു. മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,499 ആയി. 7,272 പേർ ചികിത്സയിൽ തുടരുന്നു. 48,005 സാമ്പിളുകൾ പരിശോധിച്ചു.
തെലങ്കാനയിൽ 491 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
സംസ്ഥാനത്ത് 2.78 ലക്ഷത്തിലധികം രോഗബാധിതർ
തെലങ്കാനയിൽ 491 പേർക്ക് കൂടി കൊവിഡ്
ഗതാഗതമന്ത്രി പി. അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി ഇപ്പോൾ ഹോം ഐസൊലേഷനിലാണ്. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 102, രംഗാറെഡ്ഡിയിൽ 35, മേദ്‌ചൽ മൽക്കജ്‌ഗിരിയിൽ 33 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഏകദേശം 62.05 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്തെ മരണനിരക്ക് 0.53 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.85 ശതമാനമാണ്.