ഹൈദരാബാദ്:തെലങ്കാനയിലെ ജോഗുലമ്പ ഗാഡ്വാൾ ജില്ലയിലെ കലുഗോട്ട്‌ലന് സമീപം കാർ നദിയിലേക്ക് മറിഞ്ഞ് യുവതിയെ കാണാതായി. ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കാർ ജോഗുലമ്പ ഗാഡ്വാൾ ജില്ലയിലെ കലുഗോട്ട്‌ലന് സമീപം കുത്തൊഴുക്കുള്ള നദിയിലേക്ക് മറിയുകയായിരുന്നെന്ന് ഇൻസ്പെക്ടർ (എസ്‌ഐ) മധുസൂദൻ റെഡ്ഡി പറഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയതായും സിന്ധു റെഡ്ഡി എന്ന യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ധർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തനം തുടരുമെന്നും റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ നദിയിലേക്ക് കാർ മറിഞ്ഞ് യുവതിയെ കാണാതായി - നദിയിലെക്ക് കാർ മറിഞ്ഞ് യുവതിയെ കാണാതായി
യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ജോഗുലമ്പ ഗാഡ്വാൾ ജില്ലയിലാണ് സംഭവം
![തെലങ്കാനയിൽ നദിയിലേക്ക് കാർ മറിഞ്ഞ് യുവതിയെ കാണാതായി Telangana Jogulamba Gadwal missing woman overflowing water stream accident തെലങ്കാന നദിയിലെക്ക് കാർ മറിഞ്ഞ് യുവതിയെ കാണാതായി ഹൈദരാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8175200-391-8175200-1595725595121.jpg)
സമാനമായ മറ്റൊരു സംഭവത്തിൽ, തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ, ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. രാമുലമ്മ എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടതായും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന സ്ത്രീ സംഭവ സ്ഥലത്ത് വച്ച് മരിച്ചതായും ദേവരക്കോണ്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി ആനന്ദ് റെഡ്ഡി പറഞ്ഞു. രണ്ടുദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ യാദാദ്രി ഭുവനഗിരി ജില്ലയിലെ മുസി നദി കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. നൽഗൊണ്ട ജില്ല, ദേവരകൊണ്ട നിയോജകമണ്ഡലം, ചിന്തപ്പള്ളി മണ്ഡൽ, കിസ്തരംപള്ളി ഏന്നീ ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.