കേരളം

kerala

ETV Bharat / bharat

കുറച്ച് ദിവസത്തിനുള്ളിൽ തെലങ്കാന കൊവിഡ് മുക്തമാകും: കെ. ചന്ദ്രശേഖര്‍ റാവു

തിങ്കളാഴ്ച 159 സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് പോസിറ്റീവ് ഫലങ്ങൾ മാത്രമാണ് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നത് കേസുകളുടെ എണ്ണം കുറയുന്നതിന് സഹായിക്കുമെന്ന് കെസിആർ അഭിപ്രായപ്പെട്ടു

corona free  Telangana corona free  K. Chandrashekhar Rao  കുറച്ച് ദിവസത്തിനുള്ളിൽ തെലങ്കാന കൊവിഡ് മുക്തമാകും: കെസിആർ  കെസിആർ  മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു  തെലങ്കാന കൊവിഡ്  കൊവിഡ്
കെസിആർ

By

Published : Apr 27, 2020, 11:35 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് കേസുകൾ കുറഞ്ഞതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. വരും ദിവസങ്ങളിൽ കൊവിഡിൽ നിന്ന് സംസ്ഥാനം പൂർണമായും വിമുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം അദ്ദേഹം ആരോഗ്യമന്ത്രി ഈതാല രാജേന്ദറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേർന്നു. തിങ്കളാഴ്ച 159 സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് പോസിറ്റീവ് ഫലങ്ങൾ മാത്രമാണ് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നത് കേസുകളുടെ എണ്ണം കുറയുന്നതിന് സഹായിക്കുമെന്ന് കെസിആർ അഭിപ്രായപ്പെട്ടു. രോഗം കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരുടെയും ക്വാറന്‍റൈൻ കാലാവധി മെയ് എട്ടിന് അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ തുടരും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളും സർക്കാർ മാർഗനിർദേശങ്ങളും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. 97 ശതമാനം രോഗികളും സുഖം പ്രാപിച്ചുവരികയാണ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്തെ 21 ജില്ലകളിൽ ഒരു സജീവ കേസ് പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ തബ്‌ലിഗ് ജമാഅത്ത് പരിപാടിയിൽ നിന്ന് മടങ്ങിയെത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞ് പരിശോധിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details