കേരളം

kerala

ETV Bharat / bharat

ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ 13കാരി മരിച്ചു - Telangana tribal girl dies in hospital

പെൺകുട്ടിയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ 13കാരി മരിച്ചു  Telangana tribal girl, set on fire for resisting rape, dies in hospital  ബലാത്സംഗം  Telangana tribal girl dies in hospital  തൊഴിലുടമ തീകൊളുത്തിയ 13കാരി മരിച്ചു
ബലാത്സംഗം

By

Published : Oct 16, 2020, 5:40 PM IST

ഹൈദരാബാദ്:ഖമ്മം ജില്ലയിൽ ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച 13കാരി മരിച്ചു. പീഡിപ്പിക്കാൻ ശ്രമിച്ച തൊഴിലുടമയെ എതിർത്തതിനാണ് ഇയാൾ പെൺകുട്ടിയെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഒരു മാസമായി ചികിത്സയിലായിരുന്നു.

പ്രതികൾക്കെതിരെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസെടുത്തു. സെപ്റ്റംബർ 18നാണ് സംഭവം നടന്നതെങ്കിലും വിഷയം പൊലീസ് അറിയുന്നത് ഒക്ടോബർ 5നാണ്. പതിനഞ്ച് ദിവസത്തോളം ആരും പരാതി നൽകിയിരുന്നില്ല. സംഭവം പുറത്തു പറയരുതെന്ന് യുവാവിന്‍റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയ്ക്ക് 70 ശതമാനം പൊള്ളലേറ്റതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details