കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ ഫെബ്രുവരി ഒന്ന്‌ മുതൽ സ്‌കൂളുകളും കോളജുകളും തുറക്കും - തെലങ്കാന

സ്‌കൂളുകളിൽ ഒൻപതാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള വിദ്യാർഥികൾക്കാണ്‌ ക്ലാസുകൾ തുടങ്ങുക

Telangana to re-open educational institutions  Telangana schools to resume  Telangana educational institutions  K Chandrasekhar Rao on opening of schools  Coronavirus  തെലങ്കാന  സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്ന്‌ മുതൽ തുറക്കും
തെലങ്കാനയിൽ സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്ന്‌ മുതൽ തുറക്കും

By

Published : Jan 12, 2021, 7:10 AM IST

ഹൈദരാബാദ്‌: തെലങ്കാനയിൽ സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്ന്‌ മുതൽ തുറക്കുമെന്ന്‌‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. സ്‌കൂളുകളിൽ ഒൻപതാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള വിദ്യാർഥികൾക്കാണ്‌ ക്ലാസുകൾ തുടങ്ങുക. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഫെബ്രുവരി ഒന്ന്‌ മുതൽ പ്രവർത്തനം ആരംഭിക്കും. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിൽ കൊവിഡ്‌ മുൻകരുതലുകൾ ഉറപ്പു വരുത്തിയോ എന്നറിയാൻ അതാത്‌ ജില്ലകളിലെ കലക്‌ടർമാർക്ക്‌ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്‌. കൊവിഡിനെത്തുടർന്ന്‌ അടച്ചിട്ട സ്‌കൂളുകള്‍ ഒന്‍പത് മാസത്തിന് ശേഷമാണ് തുറക്കുന്നത്.

ABOUT THE AUTHOR

...view details