കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന - കൊവിഡ് മരണം

1,038 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 28 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

Telangana  COVID 19  Novel Coronavirus  Positive Cases  Deaths  CO Morbitiies  Hyderabad  Eatala Rajender  Spike  കൊവിഡ് കേസുകൾ  തെലങ്കാന  കൊവിഡ് 19 തെലങ്കാന  കൊവിഡ് മരണം  ഹൈദരാബാദ്
ആശ്വാസ ദിനങ്ങൾക്ക് ശേഷം തെലങ്കാനയില്‍ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു

By

Published : May 1, 2020, 9:12 AM IST

Updated : May 1, 2020, 9:17 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നു. 22 പുതിയ കേസുകളും മൂന്ന് മരണങ്ങളുമാണ് വ്യാഴാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. 44 വയസുള്ള സ്ത്രീയും 48ഉം 76ഉം വയസുള്ള രണ്ട് പുരുഷന്മാരുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് പേരും ഗ്രേറ്റര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇതോടെ തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. പുതിയ കേസുകളുൾപ്പെടെ 1,038 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഹൈദരാബാദിലെ മലക്പേട്ട് ഗുഞ്ച് മാർക്കറ്റിലെ മൂന്ന് കട ഉടമകൾക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ കുടുംബാഗങ്ങളിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശം കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി ഇ.രാജേന്ദർ പറഞ്ഞു.

വ്യാഴാഴ്‌ച 50കാരനായ ഡോക്‌ടറുൾപ്പെടെ 33 പേര്‍ തെലങ്കാനയില്‍ രോഗമുക്തരായി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 442 ആയി. നിലവിൽ 568 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കൊവിഡ് കേസുകളില്‍ പെട്ടെന്നൊരു വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ കർശന നടപടികൾ സ്വീകരിക്കാൻ നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.

Last Updated : May 1, 2020, 9:17 AM IST

ABOUT THE AUTHOR

...view details