ഹൈദരാബാദ്: തെലങ്കാനയില്‍ ഒറ്റദിവസത്തിനിടെ 51 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,326 ആയി. ഇതില്‍ 822 പേരുടെ രോഗം ഭേദമായതായും ആരോഗ്യ വിഭാഗം അറിയിച്ചു.
തെലങ്കാനയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - അതിര്‍ത്തി കടന്നെത്തുന്ന അതിഥി തൊഴിലാളികള്‍
സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടന്നെത്തുന്ന അതിഥി തൊഴിലാളികളെ പരിശോധിക്കാന്‍ 275 ആരോഗ്യ സംഘങ്ങള്‍.
സംസ്ഥാനം കടന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മുഖ്യ മന്ത്രി കെ. ചന്ദ്രശേഖര റാവു പൊലീസിനും മറ്റ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കാന്‍ മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആരോഗ്യവിഭാഗം ആഹ്വാനം ചെയ്‌തു. അതിഥി തൊഴിലാളികളെ പരിശോധിക്കുന്നതിന് 87 ചെക്ക്‌പോസ്റ്റുകളിലായി 275 ആരോഗ്യ സംഘങ്ങളെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്‌ച രണ്ട് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. അറുപതിന് മേല്‍ പ്രായമുള്ളവരാണ് മരിച്ച രണ്ട് പേരും. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി.