ഹൈദരാബാദ്:തെലങ്കാനയിൽ 925 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,62,653 ആയി ഉയർന്നു. മൂന്ന് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,426 ആയി. 1,367 പേർ കൂടി രോഗമുക്തി നേടി. ആകെ 12,070 പേർ ചികിത്സയിൽ തുടരുമ്പോൾ 2,49,157 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. തെലങ്കാനയിൽ കൊവിഡ് മരണനിരക്ക് 0.54 ശതമാനവും കൊവിഡ് മുക്തി നിരക്ക് 94.86 ശതമാനവുമാണ്. ആകെ 9,741 പേർ ഐസൊലേഷനിൽ തുടരുന്നു.
തെലങ്കാനയിൽ 925 പേർക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,62,653 ആയി
തെലങ്കാനയിൽ 925 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ 46,232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90,50,598 ആയി ഉയർന്നു. 4,39,747 പേർ ചികിത്സയിൽ തുടരുമ്പോൾ 84,78,124 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 564 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,726 ആയി.