ഹൈദരാബാദ്:തെലങ്കാനയില്‍ 582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. 24 മണിക്കൂറിനിടെ 1,432 പേര്‍ രോഗമുക്തരായി.
രോഗ വ്യാപനം കുറഞ്ഞ് തെലങ്കാന; 24 മണിക്കൂറിനിടെ 582 കൊവിഡ് രോഗികള്‍ - പുതിയ കൊവിഡ് കേസുകള്‍ തെലങ്കാനയില്‍
ഞായറാഴ്‌ച രോഗം ഭേദമായത് 1,432 പേര്‍ക്ക്.
രോഗികളുടെ എണ്ണം കുറഞ്ഞു; 24 മണിക്കൂറിനിടെ തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 582 കൊവിഡ് കേസുകള്‍
സംസ്ഥാനത്ത് ഇതുവരെ 2,31,834 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 2,11,912 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 1,311 പേര്‍ മരിച്ചു. നിലവില്‍ 18,611 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഞായറാഴ്‌ച 14,729 സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചു. 91.40 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 0.56 ശതമാനമാണ് മരണനിരക്ക്. ദേശീയ രോഗമുക്തി നിരക്ക് 90.2 ശതമാനവും മരണനിരക്ക് 1.5 ശതമാനവുമാണ്.