കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; 2,795 പുതിയ കേസുകൾ - കൊവിഡ്

സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,14,483 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു

Telangana  COVID-19  2,795 new COVID-19 cases  With eight new deaths  corona  Telangana reports 2,795 new COVID-19 cases  തെലങ്കാനയിൽ 2,795 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു  തെലങ്കാന  കൊവിഡ്  കൊറോണ
തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; 2,795 പുതിയ കേസുകൾ

By

Published : Aug 27, 2020, 11:13 AM IST

ഹൈദരാബാദ്:ബുധനാഴ്ച മാത്രം തെലങ്കാനയിൽ 2,795 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,14,483 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 27,600 സജീവ കേസുകളും 86,095 കൊവിഡ് മുക്തരും ഉൾപ്പെടുന്നു. ബുധനാഴ്ച മാത്രം എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 788 ആയി. 20,866 പേർ ക്വാറന്‍റൈനില്‍ കഴിയുകയാണ്. സംസ്ഥാനത്തെ കൊവിഡ് മുക്തരുടെ നിരക്ക് 75.2 ശതമാനവും, മരണനിരക്ക് 0.68 ശതമാനവുമാണ്. തെലങ്കാനയിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ 30,772 സാമ്പിളുകൾ പരീക്ഷിച്ചതായും 1,075 സാമ്പിളുകളുടെ റിപ്പോർട്ടുകൾ കാത്തിരിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,760 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് നിരക്ക് വ്യാഴാഴ്ച 33 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,023 മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ ആകെ മരണസംഖ്യ 60,472 ആയി.

ABOUT THE AUTHOR

...view details