തെലങ്കാനയിൽ 2,751 പുതിയ കൊവിഡ് കേസുകൾ - തെലങ്കാന
സംസ്ഥാനത്ത് മരണനിരക്ക് 0.67 ശതമാനവും ദേശീയ തലത്തിൽ 1.81 ശതമാനവുമാണ്
![തെലങ്കാനയിൽ 2,751 പുതിയ കൊവിഡ് കേസുകൾ Telangana reports 2,751 fresh COVID-19 cases, nine deaths push toll past 800 mark COVID-19 cases Telangana തെലങ്കാനയിൽ 2,751 പുതിയ കൊവിഡ് കേസുകൾ തെലങ്കാന കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8605797-212-8605797-1598703019599.jpg)
ഹൈദരാബാദ്: തെലങ്കാനയിൽ 2,751 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,20,166 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 808 ആണ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) 432 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കരീംനഗർ (192), രംഗറെഡ്ഡി (185), നൽഗൊണ്ട (147), ഖമ്മം (132), മേച്ചൽ മൽക്കാജ്ഗിരി (128), നിസാമബാദ് (113), സൂര്യപേട്ട് (111) ), വാരംഗൽ അർബൻ (101) എന്നിങ്ങനെയാണ് മറ്റ് കേസുകൾ. സംസ്ഥാനത്ത് റാപിഡ് ടെസ്റ്റിങ്ങ് തുടരുകയാണ്. സംസ്ഥാനത്ത് മരണനിരക്ക് 0.67 ശതമാനവും ദേശീയ തലത്തിൽ 1.81 ശതമാനവുമാണ്.