ഹൈദരാബാദ്:ചൊവ്വാഴ്ച തെലങ്കാനയിൽ 2,273 പുതിയ കൊവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,62,844 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1,31,447 കൊവിഡ് മുക്തിയും 996 കൊവിഡ് മരണങ്ങളുമാണ് ഉള്ളത്.
തെലങ്കാനയിൽ 2,273 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - സംസ്ഥാന ആരോഗ്യ വകുപ്പ്
ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 1,31,447 കൊവിഡ് മുക്തിയും 996 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
നിലവിൽ സംസ്ഥാനത്ത് 30,401 സജീവ കേസുകളാണ് ഉള്ളത്. 80.71 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. 0.61 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പുതിയ കൊവിഡ് കേസുകളും 1,290 കൊവിഡ് മരണങ്ങളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 50 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആകെ 50,20,360 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളിൽ 9,95,933 സജീവ കൊവിഡ് കേസുകളും 39,42,361 രോഗമുക്തിയും 82,066 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.